NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Tuesday 29 November 2016

കളിപ്പെട്ടി - IT പരിശീലനം.

കളിപ്പെട്ടി - IT പരിശീലനം

പയ്യന്നൂർ സബ് ജില്ലയിലെ മൂന്നാം ഘട്ട IT പരിശീലനം ഡിസം. 5, 6 തിയ്യതികളിൽ കുറ്റൂർ ഗവ.യു.പി.സ്കൂളിൽ വെച്ച് നടക്കും.

ലോക ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനാചരണം -  ചിറകുള്ള ചങ്ങാതിമാർ

             ഈ  വർഷത്തെ ലോക ഭിന്നശേഷി ദിനാചരണം  ഡിസ 2, 3, 4 തിയ്യതികളിലായി നടത്തും.ഡിസ. 2 ന് വിദ്യാലയങ്ങളിൽ പ്രത്യേക അസംബ്ലി ചേരും. അസംബ്ലി നയിക്കുന്നത് പ്രത്യേക  പരിഗണനയർഹിക്കുന്ന കുട്ടിയായിരിക്കും. തുടർന്ന് പഞ്ചായത്ത് തലത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ഒത്തുകൂടും. കുട്ടികൾ ഒരുമിച്ച് കേൻവാസിൽ  ചിത്രരചന നടത്തും. ഭിന്നശേഷി ദിനമായ ഡിസ.3ന് പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ കായിക മേളയും ഡിസ.4 ന് കലാമേളയും നടക്കും.

Thursday 24 November 2016

വിദ്യാരംഗം കലാ സാഹിത്യ ശില്പശാല

പയ്യന്നൂർ സബ് ജില്ലാതല വിദ്യാരംഗം കലാ സാഹിത്യ ശില്പശാല കൂക്കാനം ഗവ.യു.പി.സ്കൂളിൽ നടന്നു.






Tuesday 22 November 2016

അധ്യാപക പ0ന സംഘം

പയ്യന്നൂർBRC യിലെ ആദ്യത്തെ അധ്യാപക പ0ന സംഘം രൂപീകരിച്ചു. ശാസ്ത്ര വിഷയത്തിലെ അധ്യാപകരുടെ കൂട്ടായ്മയാണ് രൂപീകരിച്ചത്. ഡിസം 12 ന് ഉദ്ഘാടന പരിപാടി നടക്കും. തുടർന്ന് മറ്റ് വിഷയങ്ങളിലും ഇതുപോലെ പ0ന സംഘങ്ങൾ രൂപീകരിക്കും. രൂപീകരണ യോഗത്തിൽ എ.ഇ.ഒ.പി.രാമദാസൻ, ബി.പി.ഒ.പി.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.


HELLO ENGLISH-FIRST DAY

Hello English - ഒന്നാം ദിവസത്തെ പരിശീലനത്തിൽ നിന്ന്.






HM TRAINING

പ്രധാനാധ്യാപകർക്കുള്ള പരിശീലനം  തുടരുന്നു.


Monday 21 November 2016

HELLOENGLISH_Training Started

HELLO  ENGLISH - പരിശീലനത്തിന് തുടക്കമായി.

             പയ്യന്നൂർ സബ് ജില്ലയിലെ LP വിഭാഗം അധ്യാപകർക്കുകുള്ള  ഇംഗ്ലീഷ് പരിശീലനം - Hello Englishന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നഗരസഭാ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.രാമദാസൻ അധ്യക്ഷനായി. ബ്ലോക്ക്  പ്രോഗ്രാം ഓഫീസർ പി.വി.സുരേന്ദ്രൻ, ഹെഡ്മാസ്റ്റർ എസ് പി .വിഷ്ണു നമ്പൂതിരി എന്നിവർ ആശംസകളർപ്പിച്ചു. ട്രെയിനർ രാകേഷ്.പി.സ്വാഗതവും വി.വി.രമേശൻ നന്ദിയും പറഞ്ഞു. രണ്ട് ബേച്ചുകളിലായി 72 പേർ പരിശീലനത്തിൽ പങ്കെടുക്കുന്നു.





മികവിന്റെ വഴിയിൽ ......

മികവിന്റെ വഴിയിൽ....... അഭിമാനത്തോടെ
HELLO ENGLISH -BRC LEVEL PLANNING

Sunday 20 November 2016

Hello English -Inaugaration

Hello English - ഉദ്ഘാടന പരിപാടി നാളെ (നവ.22) രാവിലെ 9.30ന് GGHSS പയ്യന്നൂരിൽ നടക്കും. മുഴുവൻ ഹെഡ്മാസ്റ്റർമാരേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

Thursday 17 November 2016

Tuesday 8 November 2016

Saturday 5 November 2016


സ്പെഷലിസ്റ്റ്  അധ്യാപക നിയമനം




Tuesday 1 November 2016

നവംബര്‍ 5ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലന കേന്ദ്രങ്ങള്‍