NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Thursday 28 December 2017

Monday 25 December 2017

2017-18 സഹവാസക്യാമ്പ്

പയ്യന്നൂർ ബി.ആർ.സി - 2017-18 സഹവാസക്യാമ്പ്-ഡിസംബർ   27,28 തീയ്യതികളിൽ സെൻ്റ് മേരീസ് യു.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.

Thursday 7 December 2017

'കൂട്ടുകൂടാൻ പുസ്തക ചങ്ങാതി'

ഭിന്നശേഷി വാരാചരണത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ഗൃഹാധിഷ്ഠിത പഠിതാക്കളുടെ വീട്ടിൽ ലൈബ്രറിപദ്ധതിയുടെ ഉദ്ഘാടനം വെള്ളോറ എ.യു.പി.എസ്സിലെ നാലാം തരം വിദ്യാർത്ഥി അനന്തു രാജേഷിൻ്റെ വീട്ടിൽ നടന്നു.

ഒന്നിച്ചൊന്നായ്


Wednesday 29 November 2017

ലോക ഭിന്നശേഷീ വാരാചരണം

ഭിന്നശേഷീ വാരാചരണത്തോടനുബന്ധിച്ച് ഡിസംബർ 3 ന് ബി.ആർ,സി തലത്തിൽ പോസ്റ്റർ രചനാ മത്സരങ്ങൾ നടത്തുന്നു. എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകമായാണ് നടത്തുന്നത്.വിഷയം - ആരും പിന്നിലല്ല
താൽപര്യമുളളവർ പങ്കെടുക്കുക

Wednesday 22 November 2017

ട്വിന്നിംഗ് പ്രോഗ്രാം

ആലക്കാട് ദേവീസഹായം എൽ.പിസ്കൂളിലെ കുട്ടികളെ കൊഴുമ്മൽ ഗവ:എൽ.പിസ്കൂളിലേക്ക് ആനയിക്കുന്നു.



വേനൽപച്ച വിതരണം

5,6,7,8 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുളള  വേനൽപച്ച പുസ്തകം ബി.ആർ.സിയിൽ എത്തിയിട്ടുണ്ട്. പുസ്തകം കൈപ്പറ്റണമെന്ന് ബി.പി.ഒ അറിയിക്കുന്നു.

Saturday 18 November 2017

കുഞ്ഞുവായന വീട്ടിലും വിദ്യാലയത്തിലും

നല്ല വായന 'യ്ക്ക് പയ്യന്നൂരിൽ നല്ല പ്രതികരണം.
കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനും പോഷിപ്പിക്കുന്നതിനുമായി സർവ്വശിക്ഷാ അഭിയാൻ ആരംഭിച്ച 'നല്ല വായന, നല്ല പ0നം നല്ല ജീവിതം കേമ്പയിന് ആവേശകരമായ പ്രതികരണമാണ് പയ്യന്നൂരിൽ ലഭിച്ചത്. കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച പുസ്തക സമാഹരണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പതിനായിരത്തിലേറെ പുസ്തകങ്ങളാണ് വന്നു ചേർന്നത്.നാട്ടുകാരുടെ സഹകരണത്തിൽ 25 പ്രൈമറി വിദ്യാലയങ്ങളിൽ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമായി. എഴുത്തുകാരനോടൊപ്പം, പുസ്തകയാത്രകൾ, വായനാ ചിത്രം തുടങ്ങിയ വിവിധ പരിപാടികൾക്കു ശേഷം നടന്ന സമാപന സമ്മേളനം ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അധ്യാപകരും രക്ഷിതാക്കളുമടക്കം 400 ഓളം പേർ പങ്കെടുത്തു.നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് എല്ലാ ഒന്നാം ക്ലാസുകളിലേക്കും SSAനൽകുന്ന പുസ്തകക്കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു.കുഞ്ഞുവയന-വീട്ടിലും വിദ്യാലയത്തിലും സെമിനാറിൽ ടി.പി.വേണുഗോപാലൻ വിഷയം അവതരിപ്പിച്ചു.അജേഷ് കടന്നപ്പള്ളി, കെ ശിവകുമാർ എന്നിവർ പ്രതികരിച്ചു.എ.ഇ.ഒ.രവീന്ദ്രൻ കാവിലെ വളപ്പിൽ അധ്യക്ഷനായി. പി.വി.സുരേന്ദ്രൻ സ്വാഗതവും എം.കെ. ജോയ് നന്ദിയും പറഞ്ഞു.വിവിധ സാഹിത്യ കൃതികളെ ആസ്പദമാക്കി അധ്യാപകർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഡിസമ്പർ ബുക്സിന്റെ കുഞ്ഞു പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.

Tuesday 7 November 2017


ശാസ്ത്രോത്സവം-ബി.ആർ.സി തല പരിശീലനം ദിനേഷ് കുമാർ തെക്കമ്പാട് നേതൃത്വം നല്കുന്നു.



PRI പരിശീലനം



പുസ്തകയാത്ര




നല്ല വായന എഴുകാരനോടൊപ്പം

നല്ല വായന, നല്ല പഠനം, നല്ല ജീവിതം കേമ്പയിനിൻ്റെ ഭാഗമായി പയ്യന്നൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ കൊഴുമ്മൽ ഗവ:എൽ.പി.സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പയ്യന്നൂർ  കുഞ്ഞിരാമൻ മാസ്റ്റർ കുട്ടികളോട് മനസ്സു തുറക്കുന്നു.






Tuesday 31 October 2017

പുസ്തകയാത്ര

      വായനയുടെ സന്ദേശം കുട്ടികളിലേക്കെത്തിക്കുന്നതിനായി പയ്യന്നുർബി.ആർ.സി.യുടെ നേതൃത്വത്തിൽ ആരംഭിച്ച പുസ്തകയാത്ര

Friday 20 October 2017

PRE-TEST QUESTION PAPER

3 മുതൽ 7 വരെ ക്ലാസ്സുകളിൽ 23-10-17 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഗണിത വിജയം, പരിസരപഠനം, ശാസ്ത്രസിദ്ധി, സാമൂഹ്യശാസ്ത്രം പ്രീ ടെസ്റ്റുകൾ 24-10-2017  ലേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു.
               3,4, ക്ലാസ്സുകളിൽ - പരിസരപഠനം
               5,6,7, ക്ലാസ്സുകളിൽ സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം
              3,4,5,6,7, ക്ലാസ്സുകളിൽ ഗണിതം,
ചോദ്യപേപ്പറുകൾ നാളെ മുതൽബി.ആർ.സിയിൽ നിന്നും കൈപ്പറ്റണം

SMC പരിശീലനം

എരമം - കുറ്റൂർ, കാങ്കോൽ - ആലപ്പടമ്പ എസ്.എം.സി പരിശീലനം ഒക്ടോബർ  21 ന് രാവിലെ 10 മണിക്ക് കുറ്റൂർ GUPS ൽ  നടക്കുന്ന എസ്.എം.സി ട്രെയിനിംഗിൽ പി.ടി.എ പ്രസിഡണ്ട്/എസ്.എം.സി ചെയർമാൻ, MPTA പ്രസിഡണ്ട്(അല്ലാത്ത പക്ഷം പ്രതിനിധികൾ ആരെങ്കിലും)  പങ്കെടുക്കണം

Wednesday 18 October 2017

SSA Kannur -റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു.



Pre-Test Question Paper

പ്രീ-ടെസ്റ്റ് ചോദ്യപേപ്പർ നാളെ മുതൽ ബി.ആർ.സിൽ വന്ന് കൈപ്പറ്റണമെന്ന് ബി.പി.ഒ അറിയിക്കുന്നു.

Thursday 12 October 2017

SMC പരിശീലനം

കരിവെള്ളൂർ-പെരളം, രാമന്തളി പഞ്ചായത്തിലെ എസ്.എം.സി പരിശീലനംപയ്യന്നൂർ ബി.ആർ.സി.ഹാളിലും,  ചെറുപുഴ, പെരിങ്ങോം -വയക്കര പഞ്ചായത്ത് എസ്.എം.സി പരിശീലനം പെരിങ്ങോം GHSS  ലും 13-10-2017 ന് 10 മണിക്ക് നടക്കും 

Wednesday 27 September 2017

സഞ്ചരിക്കുന്ന ലൈബ്രറി

സർവ്വശിക്ഷാ അഭിയാൻ  തയ്യാറാക്കിയ പദ്ധതിയായ സഞ്ചരിക്കുന്ന ലൈബ്രറി 2017 സെപ്തംബർ 26 ന് വൈകുന്നേരം 3 മണിക്ക് പെരുമ്പ ഗവ:മുസ്ലീം യു.പി. സ്കൂളിൽ  വെച്ച് നടന്നു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസറും എഴുത്തുകാരമായ ടി.പി.വേണുഗോപാലൻ ഉദ്ഘാടനം  ചെയ്തു




Thursday 14 September 2017

മലയാളത്തിളക്കം -വിജയപ്രഖ്യാപനം


MOTIVATION CLASS-PAYYANUR BRC

പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് 13-9-17 ന്  IED കുട്ടികളുടെ രക്ഷിതാക്കൾക്കുളള ബോധവൽക്കരണക്ലാസ്സ് നടന്നു.