NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Tuesday 24 January 2017

മലയാളത്തിളക്കം നോട്ടീസ്


മലയാളത്തിളക്കം - ഉദ്ഘാടനം

മലയാളത്തിളക്കം -ബി.ആർ.സി. തല പരിശീലനം പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ഏ.കെ. ഏ.കെ.ശ്രീജ അധ്യക്ഷയായി. സി.ആർ.സി. കോ-ഓർഡിനേറ്റർ ഇ.വി.ലത പദ്ധതി വിശദീകരിച്ചു. ഡയറ്റ് ഫാക്കൽറ്റി കെ.എം.സോമരാജൻ ആശംസാ പ്രസംഗം നടത്തി. ബി.പി.ഒ പി.വി.സുരേന്ദ്രൻ സ്വാഗതവും സി.ആർ.സി. കോ-ഓർഡിനേറ്റർ എം.പി.നാരായണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - മണ്ഡഡലം തല കമ്മിറ്റി രൂപീകരണം
      പയ്യന്നൂർ മണ്ഡലം തലപൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരണ യോഗം ബഹു:സി. കൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലൻ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ,എ.ഇ.ഒ.പി.രാമദാസൻ, ബി.പി.ഒ.പി.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സോമരാജൻ സ്വാഗതം പറഞ്ഞു.

Monday 23 January 2017

പ്രവർത്തന കലണ്ടർ

 ജനുവരി 24 മുതൽ
മലയാളത്തിളക്കം -ബി.ആർ.സി. തല പരിശീലനം
ജനുവരി 24
അമ്മ അറിയാൻ - ഏകദിന പരിശീലനം വെള്ളൂർ ഗവ: എൽ.പി.സ്കൂളിൽ
ജനുവരി 25
അമ്മ അറിയാൻ - പരിശീലനം
1. സെന്റ് മേരീസ് യു.പി.സ്കൂൾ പയ്യത്തർ
2. ഗവ:യു .പി .സ്കൂൾ കുറ്റൂർ
ജനുവരി 26, 27
ജ്വാല- നേതൃ പരിശീലന ക്യാമ്പ് - ഗവ:യു .പി .സ്കൂൾ, പോത്താങ്കണ്ടം
ജനുവരി 28
അമ്മ അറിയാൻ - ജി.എം.യു.പി.സ്കൂൾ, രാമന്തളി

മലയാളത്തിളക്കം

മലയാളത്തിളക്കം -ബി.ആർ.സി. തല പരിശീലനത്തിന് തുടക്കമായി.

Monday 16 January 2017

SSAപവലിയൻ

സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ SSAപവലിയൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.



അമ്മ അറിയാൻ



Tuesday 3 January 2017

SRGകൺവീനർമാർക്കുള്ള പരിശീലനം.

' ഒത്തു പിടിക്കാം മുന്നേറാം' - മാതൃകാ CPTA യുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് SRGകൺവീനർമാർക്കുള്ള പരിശീലനം ജനു.. 5 ന് ഉച്ചക്ക്1.30 ന് രണ്ട് കേന്ദ്രങ്ങളിലായി നടക്കും.  സ്കൂളുകളിൽ നിന്നും ഒരാൾ വീതം പങ്കെടുക്കണം.
1. ബി.ആർ.സി.ഹാൾ, പയ്യന്നൂർ
കരിവെള്ളൂർ - പെരളം .പയ്യന്നൂർ മുനിസിപ്പാലിറ്റി, രാമന്തളി, എരമം _ കുറ്റൂർ
2. ഗവ: എൽ.പി.സ്കൂൾ, വലിയചാൽ
ചെറുപുഴ, പെരിങ്ങോം -വയക്കര ,കാങ്കോൽ-ആലപ്പടമ്പ്

Monday 2 January 2017

പ്രധാനാധ്യാപക യോഗം

പയ്യന്നൂർ സബ് ജില്ലയിലെ ഹൈസ്കൂളടക്കമുള്ള മുഴുവൻ വിദ്യാലയങ്ങളുടേയും ഹെഡ്മാസ്റ്റർമാരുടെ അടിയന്തിര യോഗം നാളെ ( 4-1-17) രാവിലെ 10 മണിക്ക് പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സ്മാർട്ട് റൂമിൽ ചേരും. അജണ്ട:  വാർഷിക പ്രവർത്തന പദ്ധതി രൂപീകരണം.