NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Thursday 23 February 2017

HELLO ENGLISH-ONE DAY TRAINING


PAYYANNUR BRC LEVEL ONE DAY HELLO ENGLISH TRAINING ON 25/2/2017 AT BEMLPS PAYYANNUR

Monday 20 February 2017

മാബേഠി സമ്മേളനം.

GHSSരാമന്തളിയിൽ മാബേഠി സമ്മേളനം

സ്പന്ദനം

സ്പന്ദനം -ജീവിത നൈപുണി കേമ്പ്GHSS എട്ടിക്കുളത്ത് വെച്ച് നടത്തി.


Friday 17 February 2017

പ്രധാനാധ്യാപക യോഗം

പ്രധാനാധ്യാപക യോഗം 
             ഉപ ജില്ലയിലെ  പ്രൈമറി പ്രധാനാധ്യാപകരുടെയും LP, UP ഉൾപ്പെടുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും  യോഗം 18.02.2017  ശനിയാഴ്ച 10.30  നു ബി.ആർ.സി ഹാളിൽ വച്ച് ചേരുന്നു. 
അജണ്ട : LSS/USS പരീക്ഷ, പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം, മറ്റു കാര്യങ്ങൾ

പഞ്ചായത്ത് ശില്പശാല

*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കാൻ ശില്പശാല സംഘടിപ്പിച്ചു.*
          പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് കരിവെള്ളൂർ_ പെരളം ഗ്രാമപഞ്ചായത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇ.എം.എസ്.സ്മാരക ഹാളിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് എം.രാഘവൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട്കെ.വി.രാധാമണി, എ.ഇ.ഒ.പി.രാമദാസൻ എന്നിവർ സംസാരിച്ചു. ഡയറ്റ് ലക്ചറർ കെ.എം.സോമരാജൻ, ബി.ആർ.സി.ട്രെയിനർ  എം.രാജേഷ് എന്നിവർ ശില്പശാലക്ക് നേതൃത്വം നല്കി.ഗ്രാമപഞ്ചായത്തംഗങ്ങൾ ,പ്രധാനാധ്യാപകർ, എസ്.എം.സി.ചെയർമാൻമാർ, പി.ടി.എ പ്രസിഡണ്ടുമാർ, വിദ്യാലയ വികസന സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Friday 10 February 2017

മാംബേഠി സമ്മേളനം.
പയ്യന്നൂർ , പെരിങ്ങോം വയക്കര സി.ആർ.സികളിൽ മാംബേഠി സമ്മേളനം പൂർത്തിയായി.


സ്പന്ദനം -ജീവിത നൈപുണികേമ്പ്.

സ്പന്ദനം -ജീവിത നൈപുണികേമ്പ് കുറ്റൂർ ഗവ:യു .പി .സ്കൂളിൽ എരമം - കുറ്റൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോ-ഓർഡിനേറ്റർ വി.വി.രമേശൻ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ കെ.ഗോപാലകൃഷ്ണൻ അധ്യക്ഷനായി.എം.രാജേഷ്, പി.വി.സുനന്ദ, എന്നിവർ സംസാരിച്ചു.



ജ്വാല

ജ്വാല- നേതൃ പരിശീലന കേമ്പുകൾ പൂർത്തിയായി

പയ്യന്നൂർ ബി.ആർ.സി.പരിധിയിലെ പെൺകുട്ടികൾക്കും ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുമുള്ള നേതൃപരിശീലന കേമ്പുകൾ - ജ്വാല പൂർത്തിയായി. അവസാന ബേച്ച് ഫെബ്രു: 3, 4 തിയ്യതികളിലായി കവ്വായി ജി.എം.യു.പി.സ്കൂളിൽ നടന്നു.എം.രാജേഷ്, ടി. സൈനുദ്ദീൻ എന്നിവർ കേമ്പിന് നേതൃത്വം നല്കി. ഹെഡ്മിസ്ട്രസ് രാജമ്മ ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ നസീമ ഉദ്ഘാടനം ചെയ്തു.

Wednesday 1 February 2017

അമ്മ അറിയാൻ

അമ്മ അറിയാൻ - അമ്മമാർക്കുള്ള പരിശീലനങ്ങൾ പൂർത്തിയായി.
ന്യൂനപക്ഷ- പിന്നോക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ അമ്മമാർക്കുള്ള ഏകദിന പരിശീലന പരിപാടി പഞ്ചായത്ത് തലത്തിൽ വിവിധ കേന്ദ്രങ്ങളിലായി പൂർത്തിയായി. സബിത.പി, ലത.ഇ.വി, ജിഷ.സി, വി.വി.രമേശൻ ,ഗിരിജ.ഏ.കെ, സുനന്ദ .പി .വി, നാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നല്കി.





ജ്വാല- നേതൃ പരിശീലന കേമ്പ്

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള നേതൃ പരിശീലന കേമ്പ് പോത്താങ്കണ്ടം ഗവ:യു .പി .സ്കൂളിൽ എ.ഇ.ഒ.പി.രാമദാസൻ ഉദ്ഘാടനം ചെയ്തു.എസ്.എം.സി.ചെയർമാൻ നാരായണൻ അധ്യക്ഷനായി. ഹെഡ് മാസ്റ്റർ പി.ചന്ദ്രൻ ,എം.രാജേഷ്, വി.വി. രമേശൻ എന്നിവർ സംസാരിച്ചു.