NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Thursday 29 June 2017

മുഖ്യമന്ത്രിയുടെ സന്ദേശത്തിന് കുട്ടികൾ അയക്കുന്ന മറുപടി

      നവകേരള  സൃഷ്ടിയിൽ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും  ആശയങ്ങളും  തേടി  മുഖ്യമന്ത്രി അയച്ച കത്തിനുളള വിദ്യാർത്ഥികളുടെ മറുപടിയിൽ മികച്ചവ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ സ്കൂളിലേയും വിദ്യാർത്ഥികൾ പ്രധാനാധ്യാപകർ വഴിയാണ്  മുഖ്യമന്ത്രിക്ക് മറുപടി അയക്കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന മറുപടികളിൽ  ഓരോ സ്കൂളിൽ നിന്നും  എൽ.പി, യു.പി, എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച രണ്ട് വീതം കത്തുകളുടെ കോപ്പി പ്രധാനാധ്യാപകർ തെരഞ്ഞെടുത്ത് ഉപജില്ലാതല മത്സരത്തിനായി നൽകേണം

Tuesday 27 June 2017

നോട്ടീസ്

           പയ്യന്നൂർ സബ്ജില്ലാതല ക്വിസ്സ് വായനാപക്ഷാചരണ   ക്വിസ്സ് മത്സരം ജുലൈ 1 ന് 2മണിക്ക് ബോയ്സ് ഹൈസ്ക്കൂളിൽ  വെച്ച്നടത്തുന്നു.  . പങ്കെടുക്കേണ്ട യു.പി.എസ്, എച്ച്.എസ്സ്  ലെ കുട്ടികൾ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.

Tuesday 20 June 2017

വായന പക്ഷാചരണം

കൊഴുമ്മ ഗവ എ പി സ്കൂളി വായന പക്ഷാചരണത്തിന് തുടക്കം മുഴുവ കട്ടികക്കും പുസ്തകങ്ങ വിതരണം ചെയ്തു കൊണ്ട് ലൈബ്രറി കൗസി തളിപ്പറമ്പ് താലൂക്ക് പ്രസിഡണ്ട് ശ്രീ വൈക്കത്ത് നാരായണ മാസ്റ്റ ഉദ്ഘാടനം നിവ്വഹിച്ചു.

Saturday 17 June 2017

വായനാ പക്ഷാചരണം

      ഈ വർഷത്തെ വായനാ പക്ഷാചരണം പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി.ദാസ് ജന്മദിനമായ ജൂലൈ. 7 വരെയാണ് സംഘടിപ്പിക്കേണ്ടത്.ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടൊപ്പം യു.പി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ, സബ് ജില്ലാ ജില്ല തലങ്ങളിൽ ക്വിസ്സ് ,ആസ്വാദനക്കുറിപ്പ് മത്സരങ്ങൾ സംഘടിപ്പിക്കണം.നിർദ്ദേശിക്കപ്പെട്ട പുസ്തകങ്ങളെ ആസ്പദമാക്കിയായിരിക്കും മത്സരം.

യു.പി.തലം: 

1] സുഗതകുമാരിയുടെ  "പൂവഴി മരുവഴി "
2] സി.രാധാകൃഷ്ണന്റെ  "അകലങ്ങളിലെ കൂട്ടുകാർ "
3] കെ.പാപ്പൂട്ടിയുടെ  "പ്രകാശത്തിന്റെ പുതിയ ലോകം"

ഹൈസ്കൂൾ തലം: 

1] വൈക്കം മുഹമ്മദ് ബഷീറിന്റെ  "ബാല്യകാല സഖി"
2 ] ഒ.എൻ.വി.യുടെ  "അമ്മ "
3] എം.മുകുന്ദന്റെ  "ഓട്ടോറിക്ഷക്കാരന്റെ ഭാര്യ"

              സ്കൂളുകളിൽ ജൂൺ 30 ന് മുമ്പായി മത്സരം നടത്തണം. ഇതിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ജൂലൈ 1ന് ഉപജില്ലാതല മത്സരവും ഇതിൽ വിജയികളാകുന്ന 3 പേരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂലൈ 8 ന് ജില്ലാതല മത്സരവും നടക്കും